വിഷുക്കാഴ്ച്ചകൾ




"വന്നിട്ട്‌ രണ്ടാഴ്ച്ചയായി" നാട്ടുകാരിൽ ഒരാൾ ചോദിച്ച ചോദ്യത്തിനുള്ള കൃത്യമായ ധാരണകളില്ലാത്ത മറുപടി! ഈ കാലയളവിൽ എന്തു ചെയ്തെന്നറിയില്ല. കൃത്യമായ നീക്കങ്ങളില്ലാതെ മനസ്സു എന്തൊക്കെയോ ചിന്തിച്ചു കൊണ്ടിരിക്കുന്നു. അത്‌ കഴിഞ്ഞ ഓർമ്മകളെക്കുറിച്ചോ,ഇന്നത്തെ വാർത്തകളേക്കുറിച്ചോ, വരാനിരിക്കുന്ന വ്യാകുലതകലെക്കുറിച്ചോ ആവാം.പക്ഷേ ഭാവിയെക്കുറിച്ചാലോചിക്കുന്നില്ല.
മാനസികസംഘർഷങ്ങളിൽ നിന്നും ഒളിച്ചോടി എങ്ങൊട്ടെന്നില്ലാതെ അലയുന്ന യാത്ര...!
നാടാകെ വിക്രിതമായിരിക്കുന്നു,റോഡിന്റെ ഇരുവശങ്ങളും കൊയ്ത്തുകാലം കാത്തിരിക്കുന്ന നെൽപാടങ്ങളും,ചക്കകൾ  നിറയുന്ന പ്ലാവുകളും കണിക്കൊന്ന മരങ്ങളും ഭംഗിയോടെ തലയുയർത്തി നിൽക്കുന്നുണ്ടെങ്കിലും വാഹനഗതാഗതം സ്തംഭിച്ച, മണ്ണിട്ട, പാലങ്ങൾ പൊളിച്ച, നീളത്തിൽ കുത്തിപ്പൊളിച്ച പാതകൾ ആ പ്രഭയെ നിശ്ഭ്രമമാക്കുന്നു.

കിഴക്കുംകരക്കാവ്‌ പാട്ടു താലപ്പൊലി മഹോൽസവം, അംബലപ്പടികൾ
കയറി ദേവീദർശ്ശനം അനുഭവിച്ച്‌ പ്രാർത്ഥനയിൽ മുഴുകി,
പ്രസാദം സ്വീകരിച്ച്‌ നെറ്റിയിൽ ചാർത്തിയ ദിനങ്ങൾ!!
നാളുകളേറെ കഴിഞ്ഞിട്ടും കൈവിട്ടു പൊകാതെ മുറുകെ
പിടിച്ച സൗഹൃദങ്ങൾ ഒത്തുച്ചേർന്നു കളിതമാശകൾ പറഞ്ഞ സന്ധ്യകൾ,
വേദിക്ക്‌ മുൻപിൽ വീട്ടമ്മമ്മാരും കുട്ടികളും ഭക്തിസാന്ദ്രമായ പരിപാടികൾ
ആസ്വദിക്കുന്ന രാവുകൾ!

എങ്ങും ഭക്തി അലതല്ലുന്നു.
ഒരറ്റത്ത്‌ കുപ്പിവളകളും ചാന്തും ബലൂണുകളുമായി കച്ചവടക്കാർ ഉത്സവച്ചന്ത തീർക്കുന്നു.
മറ്റേ അറ്റത്ത്‌ കുറ്റിക്കാടിനടിയിൽ ഒരു കൂട്ടം ഭക്തർ ഭാഗ്യപരീക്ഷണം നടത്തുന്നു. വച്ചത്‌ ഇരട്ടിയായ്‌ തിരിച്ഛ്‌ കിട്ടുന്നു,രണ്ടും മൂന്നും അഞ്ചും ഇരട്ടികളായി!!! ഒടുവിൽ പൂജ്യത്തിലേക്കു മടക്കയാത്ര. എല്ലാത്തിന്റേയും ഒടുക്കം ശൂന്യത!! ഇവയ്ക്കെല്ലാം സാക്ഷിയായ സാക്ഷാൽ ദൈവം,പണത്തിനു ഇരട്ടിപ്പണം തന്ന ഈശ്വരൻ എല്ലാം തിരിച്ചെടുക്കുന്നു...ജീവിതം നഷ്ടബോധത്താൽ വിരഹിക്കുന്നു....ദൈവം ജയിച്ചു!!!
കടന്നു പോയ സൗഹൃദങ്ങൾ ഒരു പിൻവിളിയോടെ തിരിഞ്ഞുനോക്കി, ചിരിച്ചു..ഇടറിയ കണ്ഡത്താൽ പേരുരുവിട്ടു...ആഗ്രഹം സഫലമായി, മറന്നില്ലല്ലോ? ഓർമ്മകളുടെ തിരശീല താഴ്ത്താൻ ഒരുങ്ങവേ വീണ്ടും നീ വേദിയിൽ,മോഹിനിയാട്ടം! ആകെ കൂടെ ഒരു പ്രൊഫെഷണലിസം!നൃത്തവേദിയിൽ അരങ്ങു തകർത്ത നീ ഇപ്പോൾ ഒരുപാടു മാറിപ്പോയിരിക്കുന്നു, വേദികളെ വീണ്ടും ജയിച്ചുകൊണ്ടിരിക്കുന്നു..കൺകുളിർക്കെ കണ്ടു! കണ്ണു നിറഞ്ഞു,മനസ്സും!
പുതിയ സൗഹൃദങ്ങൾ കണ്ടുമുട്ടുന്നു..."അലൈപ്പായുതെ ..കണ്ണാ" സുവർണ്ണകീർത്തനം! കുറച്ച്‌ നേരം ലയിച്ചിരുന്നു!
ദേവീയുടെ അനുഗ്രഹം,നിർമ്മാല്യം,താലപ്പൊലി,കളഭസുഗന്ധം,നാഗത്താൻ വരവ്‌,പൂജ,നിവേദ്യം....എല്ലാം കെങ്കേമം.
ഒടുവിൽ കൊടിയിറങ്ങുന്നതിന്റെ സൂചനയായി ആകാശത്ത്‌ വിസ്മയവർണ്ണങ്ങളും ചെവിയിൽ ഇടിമുഴക്കവുമായി ഒരു കൊച്ചു വെടിക്കെട്ടും..!
നന്ദി! ഇത്രയും നല്ല ഓർമ്മകളുടെ ദിനങ്ങൾ സമ്മാനിച്ചതിന്‌!
വീണ്ടും ദിവസങ്ങൾ കടന്നു പോയി,ദിനങ്ങൾ കമ്പ്യൂട്ടർ ഗൈമുകളിലും,മെയിൽ സന്ദേശങ്ങളിലും,റ്റ്വിറ്ററിലും അഭയം തേടി,പുസ്തകങ്ങൾ ചിതൽ തിന്നുതീർത്തു, മാറാലകൾ അവയ്ക്കു മേൽക്കൂരപണിതു.
ഈ പരീക്ഷാ'അവധി'കാലത്തും ലയണൽ മെസ്സിയുടെ തകർപ്പൻ ഫോമും,അകാലത്തിൽ ചാമ്പ്യൻസ്‌ ലീഗിൽ നിന്നും പൊലിഞ്ഞു പോയ മാഞ്ചസ്റ്ററും,ലളിത്‌ മോഡിയുടെ,കേരളത്തിന്റെ ഐ.പി.എലും,മുംബൈ ഇന്ത്യൻസും ചിന്തകളിൽ നിറഞ്ഞു നിൽക്കുന്നു!
എന്നും ശകാരം,ശബ്ദം ഉയരുന്നു,ഉയർന്നുകൊണ്ടേയിരിക്കുന്നു! ഈ ശബ്ദകൊലാഹലങ്ങിൾക്കിടയിൽ
ഉയർന്നുകേൽക്കുന്നു ,അങ്ങും ഇങ്ങും അലയടിക്കുന്ന പഠക്കങ്ങളുടെ ശബ്ദം,തീപ്പൊരി ചിതറുന്ന ശബ്ദം,വിഷുദിനപ്രെത്യേക ചലച്ചിത്രങ്ങളുടെ ശബ്ദം...ചിന്തകൾ മാറുന്നു. വീണ്ടും ഒരു വിഷുക്കാലം കൂടി വന്നിരിക്കുന്നു!!
കണിക്കൊന്നകൾ പൂത്തുനിൽക്കുന്ന, മാമ്പഴങ്ങളാൽ മധുരമൂറുന്ന, കിഴക്കുണരും മുമ്പെ മഞ്ഞപട്ടുടടയാട
ചാർത്തിയ കാർമ്മുകിൽ വർണ്ണനെ കനികാണുന്ന,
വിഷുക്കൈനീട്ടത്തിന്റെ, വിഷുപക്ഷിയുടെ, ഗൃഹാതുരതയുടെ വിഷുക്കാലം!

"കാലമിനിയൊമുരുളും വിഷു വരും
വർഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ്‌ വരും
അപ്പൊളാരെന്നും എന്തെന്നും ആർക്കറിയാം.."

Comments

Unknown said…
NICE....UR 'SAHITHYAM' IS VERY GOOD...
എല്ലാവർക്കും എന്റെ വിഷുദിനാശംസകൾ.

Sulthan | സുൽത്താൻ
.
krishnakumar513 said…
വിഷു ആശംസകള്‍
Aniraj Kalathel said…
"Ethu dhoosara sankalpathil valarnnaalum,

Ethu yanthravalkritha lokathil pularnnaalum,

Manasillundaavatte gramathin vishuddiyum,

Manavum, mamathayum, ithiri konnappoovum"
post nannayitund...
bhavana proffsionalisathinu vazhi mariyittum, namukullil eppozhum pookkan kodhikunna swapnagalude kannikonnakalude oru orma peduthal pole...

Popular Posts