ചില ലോകകപ്പ് ചിന്തകൾ
ക്രിക്കറ്റിനെ മറ്റ് എന്തിനെക്കാളും സ്നേഹിക്കുന്ന ഒരു ജനതയാണ് ഇന്ത്യയിലുള്ളത്.ഇത്തരത്തിലൊരു സംസ്കാരം വെസ്റ്റിൻഡീസിൽ മാത്രമെ കാണാൻ സാധിക്കു.മറ്റ് എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായ രാജ്യങ്ങളും ഫൂട്ബോൾ,റഗ്ബി,ഹോക്കി തുടങ്ങിയ കായികവിനോദങ്ങളുടെ പിറകേ പോകുന്നവരാണ്.അതിനാൽ തന്നെ ഭൂരിഭാഗം ഇന്ത്യക്കാരും ഇന്ത്യൻ ക്രിക്കറ്റിന്റെ അവസ്താന്തരങ്ങളെ സസൂഷ്മം നിരീക്ഷിക്കുന്നവരാണ്.വിജയങ്ങളെ പരമാവധി പ്രോൽസാഹിപ്പിക്കുകയും,തോല്‌വികളെ അതിനെക്കാളേറെ വിമർശ്ശിക്കുന്നവരുമാണ് ഇന്ത്യൻ ജനത.ചുരുക്കിപരഞ്ഞാൽ 'സ്നേഹിച്ചാൽ നക്കികൊല്ലും ദ്രോഹിച്ചാൽ ഞെക്കിക്കൊല്ലും' എന്ന അവസ്ഥ.
2003 ക്രിക്കറ്റ് ലോകകപ്പ് റണ്ണേഴ്സ് അപ്പുകളായ ഇന്ത്യൻ ടീമിനെ അതിരുകവിഞ്ഞു പ്രശംസിച്ച അതേ ഇന്ത്യൻ മാധ്യമങ്ങൾ തന്നെ 2007 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ ദയനീയ പ്രകടനത്തിനെ പരിഹസിച്ചു കൊന്നത് ഓർക്കുക.ഈ ഒരവസ്ഥയിലാണ് ഇപ്പോൾ പ്രഥമ ടി-20 വിജയികളായ ധോണിയുടെ ടീം ഇന്ത്യക്കു വന്നു ചേർന്നിരിക്കുന്നത്.ആദ്യ 20-20 ലോകകപ്പിനു ശേഷം അതിന്റെ രണ്ടും മൂന്നും പതിപ്പുകളിൽ സെമി കാണാതെ പുറത്തായ 'മെൻ ഇൻ ബ്ല്യൂ' വിനു നേരെ വിമർശ്ശനങ്ങളുടെ വാളെറിഞ്ഞു മൽസരിക്കുകയാണു ജനങ്ങളും,മാധ്യമങ്ങളും.ഐ.പി.എൽ വിവാദങ്ങൾക്കു പിറകെ ഇന്ത്യൻ ടീമിന്റെ ലോകകപ്പ് പരാജയം കൂടി വന്നതോടെ ഇനിയുള്ള ബി.സി.സി.ഐ യുടെ നീക്കങ്ങൾ കുറച്ച് കരുതലുകളോടു കൂടിയാകുമെന്നു വ്യക്തം.ക്രിക്കറ്റ് വെറും കുട്ടിക്കളിയല്ല എന്നും ഇനിയും ഒരുപാടു ദൂരം ക്രിക്കറ്റിൽ സഞ്ചരിക്കാനുണ്ടെന്നും അതിനു ക്ഷമയൊടൊപ്പം തന്നെ പൂർണ്ണ അർപ്പണവും ആവശ്യമാണ് എന്നും ചില ഇന്ത്യൻ യുവതാരങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇന്ത്യൻ കോച്ച് ഗാരി കേഴ്സ്റ്റൺ പറഞ്ഞിരിക്കുന്നത് ഇന്ത്യൻ 20-20 ടീമിലെ ചില കളിക്കാർക്കു തന്റെ അത്ര കൂടി കായികശേഷി ഇല്ല എന്നാണ്,അതായത് കളിക്കാൻ തന്നെയാണോ അതോ വെസ്റ്റ് ഇൻഡീസ് കണ്ടു ബാറിലും കയറി കൂത്താടി നടക്കാനാണോ ടീം ഇന്ത്യ 20-20 ലോകകപ്പിനു പോയത് എന്ന ചോദ്യം ഏതൊരു ക്രിക്കറ്റ് ആരാധകന്റെയും മനസ്സിൽ കയറിപ്പറ്റാവുന്ന ഒന്നാണെന്നു വ്യക്തം.
ഏറെ പ്രതീക്ഷകളൊടെയാണു ടീം ഇന്ത്യ 20-20 ലോകകപ്പിനു പോയത്.ടീം പൂർണ്ണ കായികക്ഷമത കൈവരിച്ചുവെന്നും സന്നാഹമത്സരങ്ങൾ വേണ്ടെന്നും പറഞ്ഞു ഒരു തട്ടിക്കൂട്ടു ടീമുമായി വെസ്റ്റിൻഡീസിലെത്തിയ ടീം പരിശീലനത്തിനു പോലും തയ്യാാവതെയാണ് ആദ്യ മത്സരത്തിനിറങ്ങിയത്.ടീം സെലക്ഷനിൽ ചില അത്ഭുതങ്ങൾ സംഭവിച്ചു.ഐ.പി.എൽ കളിക്കാതെ ഏറെ നാളായി വീട്ടിലിരിക്കുന്ന രവീന്ദ്ര ജഡേജ ടീമിലെത്തി.മൂരളി വിജയ്,യുവ് രാജ് സിങ്ഗ്,പിയുഷ് ചൗള എന്നിവരുടെ ടീമിലെ സ്ഥാനം അത്ഭുതപെടുത്തി.ഐപി.എലിൽ ഉടനീളം മികച്ച ഫോർമ്മിൽ കളിച്ച റോബിൻ ഉത്തപ്പയെ ടീമിലെടുതില്ല.പ്രഗ്യാൻ ഓജയും നല്ല ഫോമിലായിരുന്നു.ഐ.പി.എല്ലിനു ശേഷമായിരുന്നു ടീം സെലക്ഷനെങ്കിൽ സ്ഥിതി മറ്റൊന്നായാനെ.100 കോടി ജനങ്ങളുടെ പ്രാർത്ഥനയുമായി ടീം ഇന്ത്യ ആദ്യ ഘട്ട മത്സരങ്ങളിൽ ദുർഭലരായ അഫ്ഘാനിസ്ഥാനേയും ടൂർണ്ണമെന്റിൽ ഉടനീളം മോശം ഫോർമിൽ കളിച്ചു ആദ്യം സൂപ്പർ എട്ടിൽ നിന്നും സെമി കാണാതെ പുറത്തേക്കുള്ള ടിക്കറ്റ് വാങ്ങിച്ച ദക്ഷിണാഫ്രിക്കയേയും തോൽപിച്ച് ആസ്ട്രേലിയ,വെസ്റ്റ് ഇൻഡീസ്,ശ്രീ ലങ്ക എന്നീ പ്രമുഖർ അടങ്ങുന്ന പൂളിലേക്കു ചേക്കേറി.ഓർമ്മിക്കാൻ റയ്നയുടെ കന്നി സെഞ്ചുറി മാത്രം.നന്നായി അടിവാങ്ങിക്കൂട്ടിയ ബൗളർ മാർക്കിടയിൽ നെഹ് റ മാന്യത പുലർത്തി.ഇതിനിടയിൽ നന്നയി പന്ത് എറിഞ്ഞു വന്നിരുന്ന പ്രവീൺ കുമാറിനു പരിക്കു പറ്റിയത് തിരിച്ചടിയായി.എന്നാൽ സൂപ്പർ എട്ടിൽ കാര്യങ്ങൾ അൽപ്പം ഗുരുതരമായിരുന്നു.ബാർബഡോസിലെ വേഗവും ബൗൺസും കൂടിയ പിറ്റ്ച്ചിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ അമ്പേ പരാജയപെട്ടു.ആദ്യ മത്സരം കരുത്തരായ ഓസീസിനോട്.2 വർഷമായി കയ്യിൽ കിട്ടാതെ പോയ ലോകകിരീടം നേടാനായി തുനിഞ്ഞിരങ്ങിയ ഒരു സംഘം ചെറുപ്പക്കാർ..വാർണ്ണർ,വാട്സൺ,ടയ്റ്റ്,നാന്നെസ് തുടങ്ങിയ അപകടകാരികൾ.പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു.വാർണ്ണറും വാട്സണും റൺസ് വാരിക്കൂട്ടി.ജഡേജക്കു കിട്ടിയ എണ്ണം പറഞ്ഞ ആറ് സിക്സറുകളടക്കം പന്ത് ഗ്രൗൻഡിനു ചുറ്റും പാഞ്ഞു നടന്നു.ഒടുവിൽ അവർ പടുത്തുയർത്തിയ 185 റൺസിന്റെ വിജയലക്ഷ്യം ഒന്നു എത്തി നോക്കാൻ പോലും ആവാതെ ചീറിപ്പായുന്ന പന്തുകൾക്കു മുൻപിൽ ഇന്ത്യ വീണു.പൊരുതിനോക്കിയത് രോഹിത് ശർമ്മ മാത്രം.വീണ്ടും ബാർബഡോസിൽ,വെസ്റ്റ് ഇൻഡീസിനെതിരെ.വീണ്ടും തോറ്റു.വിജയനായകനായി ധോണി ഉദിച്ചുവരുമെന്നു പ്രതീക്ഷിച്ച ആരാധകരെ വിസ്മയിപ്പിചു കൊണ്ടു ബ്രാവോയുടെ നേരിട്ടുള്ള ഏറിൽ ധോണി റൺ ഔട്ട്.രണ്ടിലും പിഴച്ച ഇന്ത്യ പ്രതീക്ഷ മുഴുവൻ മൂന്നാം മത്സരത്തിലേക്കു മാറ്റിവച്ചു.ശ്രീ ലങ്കക്കെതിരെ 20 ലേറെ റൺസിന്റെ വിജയം സ്വപ്നം കണ്ടു ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു സ്ഥിതി 10 ഓവർ വരെ അനുകൂലമായിരുന്നു.ഗംഭീറിന്റേയും റയ്നയുടെയും ബാറ്റിംഗ് മികവിൽ മികച്ച റൺ റേറ്റ് നേടിയെടുത്ത ഇന്ത്യ അവസാന 10 ഓവറിൽ നേടിയത് വെറും 73 റൺസ്.163 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ലങ്കൻ സംഘം 5 വിക്കറ്റ് നഷ്ട്ടത്തിൽ വിജയം നേടി.ഇന്ത്യ സെമി കാണാതെ പുറത്തേക്ക്.
അങ്ങാടിയിൽ തോറ്റതിനു അമ്മയോട് എന്ന പോലെ തോറ്റതിനു കാരണമായി ഐ.പി .എലിലെ നിശാപാർട്ടികളെ കുറ്റം പറയുകയാൺ് ധോണിയിപ്പോൾ.പാർട്ടിയിൽ പങ്കെടുത്ത് കുടിച്ചു കൂത്താടി നടന്നു ഫിറ്റ്നെസ്സും കളിയോടുള്ള അർപ്പണവും നഷ്ടപെട്ട ഒരു പറ്റം ചെറുപ്പക്കാരാണത്രെ 20-20 ലോകകപ്പ് കളിക്കാനിറങ്ങിയത്!!ഞങ്ങൾ പൂർണ്ണ ആരോഗ്യവാന്മാർ എന്നു പറഞ്ഞു വിമാനം കയറിയ ധോണി ഇത് തന്നെ പറയണം.'മിസ്റ്റർ കൂൾ' ധോണിയൂടെ പാളിപ്പോയ തന്ത്രങ്ങളും,യുവതാരങ്ങളുടെ പിടിപ്പുക്കേടും,വെസ്റ്റ് ഇൻഡീസിലെ വേഗമേറിയ പിച്ചിൽ കളിച്ച് പരിജയമില്ലാത്തതുമാണ് ഈയൊരു മോശം പ്രകടനത്തിനു കാരണമെന്ന് വ്യക്തമാണ്.ഇനിയുള്ള മത്സരങ്ങളിൽ ടീം സെലക്ഷനിൽ കൂടുതൽ ശ്രദ്ദിക്കാൻ ബി.സി.സി.ഐ ആലോചിക്കുമെന്നു കരുതുന്നു.ഭാവിയിൽ കളിയിൽ പൂർണ്ണ സമർപ്പണവുമുള്ള ഒരു യുവനിരയെ പടുത്തുയർത്തേണ്ടത് അത്യാവശ്യമാണ്.അടുത്തതായി വരുന്ന ഏഷ്യാ കപ്പ് മൽസരങ്ങൾക്കായി ഈയൊരു നീക്കം പ്രയോജനപ്പെടും.സച്ചിനെപ്പോലെ അർപ്പണബോധവും,പ്രതിഭയുമുള്ള കുറച്ച് യുവാക്കളെയാണ് ടീം ഇന്ത്യക്ക് ആവശ്യം.താമസിയാതെ ഐ.പി.എൽ ക്ഷീണവും ,20-20 നാണക്കേടും മറന്നു ധോണിയും സംഘവും ടീം ഇന്ത്യയായ് കരുത്തോടെ തിരിച്ചു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Comments