ചില മനുഷ്യർ ( 30 oct 2019)
ബുള്ളറ്റിൽ അമ്മുവിനെയും കൂട്ടി പോയ ദൂരയാത്രകൾ എല്ലാം തന്നെ ഒരിക്കലും മറക്കാനാവാത്ത ചില അനുഭവങ്ങൾ സമ്മാനിക്കാറുണ്ട്. കന്യാകുമാരി യാത്രയിൽ ഉണ്ടായ അനുഭവങ്ങൾക്ക് ജീവനോളം വിലയാണ് ഞങ്ങൾ നല്കുന്നത്. അന്നു കണ്ടു മുട്ടിയ ദൈവതുല്യരായ മനുഷ്യരെ ഇന്നും ആരാധനയോടെ മാത്രമാണ് കാണുന്നത്. രണ്ടു ദിവസം മുൻപ്, ഞങ്ങളെയാകെ ദുരിതത്തിലാഴ്ത്തിയ ഒരു സംഭവം നടന്നു. ഇക്കാലമത്രയും സന്തോഷത്തിലും സങ്കടങ്ങളിലും കൂടെ നിന്ന കൂടപ്പിറപ്പ് ജീവിതം അവസാനിപ്പിച്ചു. അതുമായി ബന്ധപ്പെട്ടാണ് ഒട്ടും പ്ലാനിങ്ങുകളില്ലാതെ പെട്ടെന്ന് ബുള്ളറ്റുമായി നാട്ടിലേക്ക് യാത്രതിരിച്ചത്. എന്റെ ആത്മസുഹൃത്തിനെ അവസാനമായി ഒരു നോക്കു കാണാൻ, എല്ലാവരിലും ഒരുപിടി ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി വെച്ച് യാത്രയായ അവനെ നോക്കി ‘എന്തിനായിരുന്നെടാ’ എന്നൊന്നു ചോദിക്കാൻ. ആതിനെ ശാന്തമാക്കാനെന്നോണം അമ്മു ഓരൊ കഥകൾ പറഞ്ഞുകൊണ്ടിരുന്നു. കോഴിക്കോട് ശ്മാശാനത്തിൽ വെച്ച് അവനെ മതിയാവോളം കണ്ടു. എന്നത്തെയും പോലെ നീ ആരോടും പറയാതെ യാത്ര പോവുകയല്ലേ. എവിടേക്കെന്ന് പറയേണ്ട. ഭൂമിയിൽ എവിടെയെങ്കിലും നീയുണ്ടാവും എന്ന് വിശ്വസിചോളാം. ഒരിക്കൽ ഞാൻ കൊച്ചിയിൽ ഉണ്ടെടാ എന്ന് പറഞ്ഞ്